കെ.എസ്.അബ്ദുള്ള സ്‌കൂളില്‍ ജൈവകൃഷിവിളവെടുപ്പ് തുടങ്ങി

Posted By : ksdadmin On 12th November 2014


 

 
 
വിദ്യാനഗര്‍: ചെട്ടുംകുഴി കെ.എസ്.അബ്ദുള്ള ഇംഗ്‌ളീഷ് മീഡയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്‌ളബ്ബിന്റെ നേതൃത്വത്തിലിറക്കിയ ജൈവപച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. വാഴ, കപ്പ, പയര്‍, നരമ്പന്‍, പാവക്ക തുടങ്ങിയ ഇനങ്ങളാണ് കൃഷിചെയ്യുന്നത്. ജൈവവളം ഉപയോഗിച്ചായിരുന്നു കൃഷി. 
പച്ചക്കറിവിളവെടുപ്പിന്റെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. സി.എച്ച്.അഹമ്മദ് ഹുസൈന്‍ നിര്‍വഹിച്ചു. 
സീഡ് ക്‌ളബ് കോ ഓര്‍ഡിനേറ്റര്‍ ഇ.ശോഭന, ഇക്കോ ക്‌ളബ് കണ്‍വീനര്‍ സുമയ്യ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.