ഭീമനാട് ഗവ. യു.പി. സ്‌കൂളില്‍ കറിവേപ്പില പദ്ധതി

Posted By : pkdadmin On 12th November 2014


 ഭീമനാട്: ഗവ. യു.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെ വീടുകളിലും കറിവേപ്പ് നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ സ്‌കൂള്‍ സീഡ്ക്ലബ്ബ് തീരുമാനിച്ചു. ഇതിനായി മുന്നൂറോളം കറിവേപ്പ് തൈകള്‍ വിവിധ നഴ്‌സറികളില്‍നിന്നും വീടുകളില്‍നിന്നും സംഭരിച്ചു.
കറിവേപ്പില്‍ മാരക കീടനാശിനി തളിക്കുന്നുണ്ടെന്ന അറിവാണ് പദ്ധതി തുടങ്ങാന്‍ പ്രേരകമായത്. അതുപോലെ കറിവേപ്പ് കൂടാതെ വിദ്യാര്‍ഥികളുടെ വീടുകളില്‍ മുരിങ്ങ, പപ്പായ എന്നിവ നട്ടുപിടിപ്പിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനാധ്യാപകന്‍ പി. രാധാകൃഷ്ണന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.സി. മിനി എന്നിവര്‍ അറിയിച്ചു. പപ്പായയുടെയും മുരിങ്ങയുടെയും തൈകള്‍ മുളപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനും പദ്ധതിയുണ്ട്.