ഉറ്റവരുടെ സ്‌നേഹം കിട്ടാത്തവര്‍ക്ക് സീഡിന്റെ സ്‌നേഹസമ്മാനം

Posted By : ptaadmin On 10th November 2014


 പന്തളം: ഉറ്റവരും ഉടയവരും നല്‍കാത്ത സ്‌നേഹം പകര്‍ന്നുനല്‍കിയും കളിതമാശകള്‍ പറഞ്ഞും ഒന്നിച്ച് ഭക്ഷണം കഴിച്ചും സീഡ് പ്രവര്‍ത്തകര്‍ പത്തനാപുരം ഗാന്ധിഭവനില്‍ ഒരുദിവസം ചെലവഴിച്ചു. തട്ടയില്‍ എസ്.കെ.വി. യു.പി.സ്‌കൂളിലെ സീഡിന്റെ പ്രവര്‍ത്തകരാണ് അരിയും നിത്യോപയോഗസാധനങ്ങളും പുതുവസ്ത്രങ്ങളുമായി നിരാലംബരെ കാണാനെത്തിയത്.
സീഡ് പോലീസും സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എ. ഭാരവാഹികളും അധ്യാപകരും കുട്ടികള്‍ക്കൊപ്പം ഗാന്ധിഭവനിലെത്തി. സ്‌കൂള്‍ പ്രഥമാധ്യാപിക ആര്‍.അനിതകുമാരി ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. സോമരാജന് കൈമാറി. സ്‌കൂള്‍ മാനേജര്‍ പി.വി.കൃഷ്ണപിള്ള, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി എ.കെ.വിജയന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബി.പ്രസാദ്കുമാര്‍, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ആര്‍.രാജന്‍പിള്ള, പി.ടി.എ. പ്രസിഡന്റ് ടി.കെ.അനന്തകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കുളവള്ളി ഗോപാലകൃഷ്ണന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.