പന്തളം: ഉറ്റവരുംഉടയവരും നല്‍കാത്ത സ്‌നേഹം പകര്‍ന്നുനല്‍കിയും കളിതമാശകള്‍ പറഞ്ഞും ഒന്നിച്ച് ഭക്ഷണംകഴിച്ചും സീഡ് പ്രവര്‍ത്തകര്‍ പത്തനാപുരം ഗാന്ധിഭവനില്‍ ഒരുദിവസം ചെലവഴിച്ചു.
തട്ടയില്‍ എസ്.കെ.വി.യു.പി. സ്‌കൂളിലെ സീഡിന്റെ പ്രവര്‍ത്തകരാണ് അരിയും നിത്യോപയോഗസാധനങ്ങളും പുതുവസ്ത്രങ്ങളുമായി നിരാലംബരെ കാണാന്‍ എത്തിയത്.
സീഡ് പോലീസും സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എ. ഭാരവാഹികളും അധ്യാപകരും കുട്ടികള്‍ക്കൊപ്പം ഗാന്ധിഭവനില്‍ എത്തി. സ്‌കൂള്‍ പ്രഥമാധ്യാപിക ആര്‍. അനിതകുമാരി ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. സോമരാജന് ഉപഹാരങ്ങള്‍ കൈമാറി.
സ്‌കൂള്‍മാനേജര്‍ പി.വി. കൃഷ്ണപിള്ള, സെന്‍ട്രല്‍ കമ്മിറ്റിസെക്രട്ടറി എ.കെ.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത്അംഗം ബി. പ്രസാദ്കുമാര്‍, സെന്‍ട്രല്‍ കമ്മിറ്റിട്രഷറര്‍ ആര്‍. രാജന്‍പിള്ള, പി.ടി.എ. പ്രസിഡന്റ് ടി.കെ. അനന്തകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കുളവള്ളി ഗോപാലകൃഷ്ണന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി. സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.