ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സില് മാതൃഭൂമി തളിര് സീഡ് നേച്ചര് ക്ലബ്ബ് 'ഹരിതഗ്രാമം പദ്ധതി' തുടങ്ങി.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും ഇന്റഗ്രേറ്റഡ് വാട്ടര്‌ഷെഡ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമും ചേര്ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മാരകവിഷം കലര്ന്ന പച്ചക്കറി വ്യാപകമായികൊണ്ടിരിക്കുന്നകാലത്ത് ജൈവകൃഷിരീതിയിലൂടെ വിദ്യാര്ഥികളില് കാര്ഷികസംസ്‌കാരം വളര്ത്തിയെടുക്കുകയാണ് പദ്ധതി ലക്ഷ്യം.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വിനോദും ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര് മോഹനനും ചേര്ന്ന് വഴുതനത്തൈ നട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മുളക്, പയര്, വെണ്ട, ചീര, കോളിഫ്‌ളവര്, വെള്ളരി എന്നീ പച്ചക്കറികളാണ് ഇവിടെ കൃഷിചെയ്യുന്നത്. വാട്ടര്‌ഷെഡ്ഡ് മാനേജ്‌മെന്റ് പ്രോഗ്രോമില് പണിത മഴവെള്ള സംഭരണിയുടെ ഉദ്ഘാടനവും നടന്നു.പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. മുരളി, കെ. ഫസല്അലിഖാന്, ഡി. തമ്പാന്, കല ദേവരാജന്, രാധാമണി ആനന്ദക്കുട്ടന്, പ്രിന്‌സിപ്പല് ജി.ജി.എച്ച്. നായര്, ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, സീഡ് കോഓര്ഡിനേറ്റര് എല്. സുഗതന്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് എ.എന്. ശിവപ്രസാദ്, സജി കെ.വര്ഗീസ്, കെ. രഘുകുമാര്, ബി.കെ. ബിജു, ജി. പ്രദീപ്കുമാര്, എന്. രാധാകൃഷ്ണപിള്ള, രശ്മി, രഹ്ന, രാജി എന്നിവര് പ്രസംഗിച്ചു.