ലവ് പ്ലാസ്റ്റിക് പദ്ധതി കടലാവിള കാര്‍മല്‍ സ്‌കൂളിലും

Posted By : klmadmin On 4th November 2014


 

 
 
കടലാവിള കാര്‍മല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതി
 പി.ടി.എ. പ്രസിഡന്റ് സി.അനില്‍കുമാര്‍ ബാഗുകള്‍ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു
കൊട്ടാരക്കര: പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ പുനരുപയോഗം എന്ന പാഠം ഉള്‍ക്കൊണ്ട് നെല്ലിക്കുന്നം കടലാവിള കാര്‍മല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിക്ക് തുടക്കമായി. സ്‌കൂള്‍ പരിസരവും വിദ്യാര്‍ഥികളുടെ വീടുകളും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. 
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് സി.അനില്‍കുമാര്‍ പ്ലാസ്റ്റിക് സംഭരിക്കുന്നതിനുള്ള ബാഗുകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. 
പ്രിന്‍സിപ്പല്‍ സി.എ.ബീന അധ്യക്ഷയായി. കൊട്ടാരക്കര ഗ്രാമപ്പഞ്ചായത്ത് അംഗം ജോളി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സീഡ് വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.സന്ദീപ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. 
പ്രഥമാധ്യാപിക എം.എല്‍.ജയശ്രീ സീഡ് പോലീസിനുള്ള യൂണിഫോം വിതരണം ചെയ്തു. സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍.സിന്ധു, അധ്യാപകരായ അരുണ്‍കുമാര്‍, അനൂപ്, സുരേഷ്‌കുമാര്‍, വന്ദന, രമ്യ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സീഡ് റിപ്പോര്‍ട്ടര്‍ സ്റ്റെഫി ആര്‍.റേച്ചല്‍ നന്ദി പറഞ്ഞു.