'ലൗ പ്ലാസ്റ്റിക്' പദ്ധതിയില്‍ അണിചേര്‍ന്ന നെടുങ്ങോലം ശ്രീനാരായണ സെന്‍ട്രല്‍
സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ പ്രിന്‍സിപ്പല്‍ ജി. മനുലാലിനോടൊപ്പം
പരവൂര്‍: ഭൂമിക്കും ജീവജാലങ്ങള്‍ക്കും ദോഷമാകാതെ പ്ലാസ്റ്റിക്കിനെ ശേഖരിച്ച് വേര്‍തിരിച്ച് പുനരുപയോഗത്തിന് നല്‍കുന്ന 'ലൗ പ്ലാസ്റ്റിക്' പദ്ധതിയില്‍ നെടുങ്ങോലം ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളും കൈകോര്‍ക്കുന്നു. പ്രിന്‍സിപ്പല്‍ ജി.മനുലാലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മാതൃഭൂമി പ്രതിനിധികളായ ജയചന്ദ്രന്‍ ആര്‍., ഷെഫീക്ക് കെ.വൈ. എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. പ്രധാനാധ്യാപിക ബിന്ദു എസ്.എസ്., ആര്‍.രാധാമണി, ശ്രീകല പി., സിമി സുന്ദരേശ്, സീഡ് കോഓര്‍ഡിനേറ്റര്‍ വീണ എസ്., സീഡ് ക്ലബ്ബ് അംഗങ്ങളായ അശ്വിനി എസ്., കാവ്യ കെ.എസ്., ശീതള്‍ എ.ഡി. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.