കോട്ടയം: കുമാരനല്ലൂർ സ്‌കൂളിൽ സീഡ് 'അന്നദാനം മഹാദാനം' പദ്ധതി

Posted By : ktmadmin On 1st November 2014


കോട്ടയം: ദേവീ വിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡ് പ്രവർത്തനത്തിന്റെ ഭാഗമായി അന്നദാനം മഹാദാനം പദ്ധതി നടപ്പാക്കി. സീഡ് പ്രവർത്തകർ സമാഹരിച്ച 12000 രൂപ ആർപ്പൂക്കര നവജീവൻ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.യു.തോമസിന് കൈമാറി. അന്നദാനത്തിന്റെ മഹത്വം കുരുന്നു മനസ്സുകളിൽ ഊട്ടി ഉറപ്പിക്കാൻ മാതൃഭൂമി സീഡിന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് പി.യു.തോമസ് പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് സി.കെ സുരേഷ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രഥമാധ്യാപകൻ കെ.എസ്.കൃഷ്ണൻ നമ്പൂതിരി, മാതൃഭൂമി സീഡ് സോഷ്യൽ ഇനീഷ്യേറ്റീവ്‌സ് എക്‌സിക്യൂട്ടീവ് ജസ്റ്റിൻ ജോസഫ്,പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സന്തോഷ്ബി നായർ,വിദ്യാർഥി പ്രതിനിധി അഖിൽ കൃഷ്ണ,അക്ഷയ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു. കുമാരനല്ലൂർ ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് പ്രവർത്തകർ അന്നദാനം മഹാദാനം പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച പണം നവജീവൻ ട്രസ്റ്റി പി.യു.തോമസിന് കൈമാറുന്നു