തൃശ്ശൂര്‍: സര്‍ക്കാരിന്റെ പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ ഭാഗമായി സഹകരണ പ്രസ്ഥാനത്തിലൂടെ നടപ്പിലാക്കുന്ന ആലില പദ്ധതിയുടെ വട്ടണാത്ര സഹകരണബാങ്ക്തല ഉദ്ഘാടനം എസ്.എന്‍.യു.പി.എസ്. പൂക്കോടില്‍ നടന്നു. സ്‌കൂളിലെ സീഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ അളഗപ്പനഗര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷനായി. പി.കെ. വിനോദ്, സ്‌കൂള്‍ എച്ച്.എം. വി.കെ. ലസിത, വാര്‍ഡ് മെമ്പര്‍ ഷീല റാഫേല്‍, ടി.വി. ഉണ്ണികൃഷ്ണന്‍, പി.ടി.എ. കമ്മിറ്റി അംഗം ബിജു എന്നിവര്‍ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി സഹകരണസംഘം സ്‌കൂളിലേക്ക് നല്‍കിയ മാവ്, പ്ലൂവ് തുടങ്ങിയ വൃക്ഷത്തൈകളുടെ പരിപാലന ചുമതല സീഡ് ക്ലൂബ്ബ് അംഗങ്ങളെ ഏല്പിച്ചു. പരിപാടിക്ക് സീഡ് കോ-ഓര്‍ഡിനേറ്റര്‍ പ്രിമി പി. പൊന്നപ്പന്‍, നന്മ കോ-ഓര്‍ഡിനേറ്റര്‍ ഗീതാഞ്ജലി, സി.സി. ശ്രീദേവി, വി.കെ. ബീന, സി.കെ. ബിന്ദു, ഇ.ജി. സുദിന, സി.ആര്‍. രാജേഷ് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.