ബാലപീഡനത്തിനെതിരെ സീഡ് പ്രവര്‍ത്തകരുടെ കൂട്ടായ്മ

Posted By : ksdadmin On 27th July 2013


 രാജപുരം:ബാലവേലയ്ക്കും ബാലപീഡനത്തിനുമെതിരെ വിദ്യാര്‍ഥികള്‍ കൂട്ടായ്മ നടത്തി. 

 രാജപുരം ഹോളിഫാമിലി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായ ഷെഫീക്കിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിച്ച് പ്രതിജ്ഞയെടുത്തത്. 
ബാലവേലയ്ക്കും പീഡനത്തിനുമെതിരെ പൊരുതുമെന്നും തങ്ങളാലാവുംവിധം പ്രതികരിക്കുമെന്നും കുട്ടികള്‍ പ്രതിജ്ഞ ചെയ്തു. 
അധ്യാപകരായ എം.ടി.ഫിലിപ്പ്, ഷിജു പി.ലൂക്കോസ്, വിദ്യാര്‍ഥികളായ ജിഥിന്‍ സിറിയക്, അഖില്‍, അല്‍മ ജെയിംസ്, മെറിന്‍ തോമസ്, അഞ്ജിത ജേക്കബ് എന്നിവര്‍ നേതൃത്വം നല്കി.