തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ മൈ ട്രീ ചലഞ്ച്‌

Posted By : pkdadmin On 1st November 2014


 തിരുവിഴാംകുന്ന്: പരിസ്ഥിതിസംരക്ഷണത്തിനായി മാതൃഭൂമി സീഡ് നടപ്പാക്കുന്ന മൈ ട്രീ ചലഞ്ച് തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളിലും ആവേശമായി.
സീഡ് അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് നടപ്പാക്കിയ പരിപാടിയുടെ ഉദ്ഘാടനം വിദ്യാര്‍ത്ഥിപ്രതിനിധികളായ അബൂബക്കര്‍ സിദ്ദിഖും ഹാഷിറും ചേര്‍ന്ന് നിര്‍വഹിച്ചു. രണം ജയചന്ദ്രന്‍ ചെത്തല്ലൂര്‍ പദ്ധതി വിശദീകരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷിഹാബുദ്ദീന്‍ നാലകത്ത് അധ്യക്ഷനായി.
പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കൈകോര്‍ക്കാന്‍ തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍ ചലഞ്ച് ചെയ്തത് തച്ചനാട്ടുകര ലെഗസി എ.യു.പി. സ്‌കൂള്‍, ചെത്തല്ലൂര്‍ എന്‍.എന്‍.എന്‍.എം.യു.പി. സ്‌കൂള്‍, വടശ്ശേരിപുറം ഗവ. ഹൈസ്‌കൂള്‍ എന്നിവയെയാണ്.
സീഡ് ക്ലബ്ബിനെ പ്രതിനിധാനം ചെയ്ത് സീഡ് പ്രവര്‍ത്തകര്‍ കൈമാറിയ മൂന്ന് വൃക്ഷത്തൈകള്‍ സ്‌കൂള്‍ കോമ്പൗണ്ടിലും പാതയോരത്തും നട്ടു. സീഡ് ക്ലബ്ബ് അംഗങ്ങളായ അമല്‍ കൃഷ്ണ, സഞ്ജയ്, ഹരിഗോവിന്ദന്‍, അക്ഷയ്, അഭിറാം, അശ്വിന്‍ എന്നിവരാണ് തൈകളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത്. പരിപാടിക്ക് മണികണ്ഠന്‍, മോഹന്‍ദാസ്, ജയന്‍, ജയപ്രകാശ് എന്നീ അധ്യാപകരാണ് നേതൃത്വം നല്‍കുന്നത്.