രാജകീയ കൃഷിപാഠശാല സന്ദര്ശനം കുട്ടികള്ക്ക് കൃഷിയുടെ ബാലപാഠമായി

Posted By : ernadmin On 1st November 2014


 കാക്കനാട് : ആലുവ തുരുത്ത് ദീപിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിലെ ആദ്യ ജൈവ വിത്ത് ഉത്പാദന കേന്ദ്രം സന്ദര്ശിച്ചത് ഇടച്ചിറ മാറ്‌തോമ പബ്ലിക്‌ സ്കൂളിലെ സീഡ് ക്ലബ്‌ അംഗങ്ങള്ക്ക് പുത്തൻ അനുഭവമായി . ടെലിവിഷനിലൂടെ മാത്രം കണ്ടു ശീലിച്ച കൊയ്തു ഉപകരണങ്ങളും മേതിയെന്ദ്രങ്ങളും സീഡ് കുട്ടികള്ക്ക് പുത്തന് അനുഭവമായി . 1919 ല് തിരുവിതാംകൂറ്‌ മഹാരാജാവ് ആലുവ കൊട്ടാരത്തിന് അഭിമുഖമായി തുരുത്തിൽ ഈ കൃഷിപഠശാല സ്ഥാപിച്ചത് . പിന്നീട് സംസ്ഥാന സർക്കാർ വിത്ത് ഉത്പാദന കേന്ദ്രം ആയി മാറി . അന്യം നിന്ന് പോകുന്ന കൃഷി രീതികളെല്ലാം അവർ നേരിട്ട് മനസിലാക്കി . ജൈവ കൃഷി രീതികളുടെ ആവശ്യകതയെക്കുറിച്ച് ആലുവ കൃഷി ഓഫീസർ അജു ജോണ് മത്തായി കുട്ടികള്ക്ക് വിശദീകരിച്ച് കൊടുത്തു . സ്കൂളിലെ സീഡ് ടീച്ചറ്‌ സരിത വിജയകുമാർ , റീന ആന്റണി എന്നിവരുടെ നേതൃത്തത്തിലാണ് പരിപാടികള് സംഘടിപ്പിച്ചത്