കട്ടപ്പന: സീഡ് പദ്ധതിയുടെ ഭാഗമായി കല്ലാര്‍ ഗവ. എച്ച്.എസ്.എസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ പ്രോജക്ടിന് റവന്യു ജില്ലാ ശാസ്ത്രോത്സവത്തില്‍ എച്ച്.എസ്. വിഭാഗം റിസേര്‍ച്ച് ടൈപ്പില്‍ ഒന്നാംസ്ഥാനം. അനിജ, കൃപ എന്നീ കുട്ടികള്‍ തയ്യാറാക്കിയ 'കല്ലാര്‍ പുഴയുടെ മലിനീകരണം- പ്രശ്നങ്ങളും പ്രതിവിധികളും' എന്ന പ്രോജക്ടിനാണ് അംഗീകാരം കിട്ടിയത്. കഴിഞ്ഞ ജൂണ്‍ 5 മുതല്‍ കുട്ടികള്‍ കല്ലാര്‍ പുഴയുടെ ഓരങ്ങളില്‍ താമസിക്കുന്നവരുടെ വിവരശേഖരണം നടത്തി. പിന്നീട് ജനശ്രദ്ധയാകര്‍ഷിക്കാന്‍ ജാഥയും തുടര്‍ന്ന് ബോധവത്കരണ പരിപാടികളും നടത്തി. ത്രിതല പഞ്ചായത്തുകള്‍ക്കും ജലവിഭവവകുപ്പിനും പ്രോജക്ട് നല്‍കിയിരുന്നു. സീഡ് പദ്ധതിയുടെ ഭാഗമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്