ലൗ പ്ലാസ്റ്റിക് പദ്ധതിയുമായി സീഡ്‌

Posted By : tcradmin On 31st October 2014


ഇരിങ്ങാലക്കുട: മാതൃഭൂമി ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി സീഡ് വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് ശേഖരണം നടത്തി. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അംഗങ്ങളാണ് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ചത്. 
ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ നാലുവര്‍ഷവും സീഡ് വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് മാതൃഭൂമിക്ക് കൈമാറിയിട്ടുണ്ട്. 250ഓളം ചാക്കുകള്‍ കൊടുത്തുകഴിഞ്ഞു. നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. 
സീഡ് കോ-ഓര്‍ഡിനേറ്റര്‍ രമാ കെ. മേനോന്‍, അധ്യാപകരായ ഹെന്ന വില്‍സണ്‍, ലത പി. മേനോന്‍, വിദ്യാര്‍ത്ഥികളായ ശ്രീലക്ഷ്മി കെ. സുരേഷ്, ഗോകുല്‍ തേജസ്സ്, ഷാരോണ്‍, അശ്വതി ടി.ഡി., ആര്യ വിജയന്‍, ക്രിസ്റ്റോ വി.എസ്. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് ശേഖരണം.