മയ്യനാട് ഹയര് സെക്കന്ഡറി സ്‌കൂള് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഉമയനല്ലൂര് ഏലായില് നടന്ന ഞാറുനടലിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്.ഷീലാകുമാരി നിര്വഹിക്കുന്നു
മയ്യനാട്: കൃഷിയും കാര്ഷികസംസ്‌കാരവും അന്യമായിക്കൊണ്ടിരിക്കുമ്പോള് പുതുതലമുറയ്ക്ക് കാര്ഷികവിജ്ഞാനം പകരാന് ശ്രമിക്കുകയാണ് മയ്യനാട് ഹയര് സെക്കന്ഡറി സ്‌കൂള്. ഉമയനല്ലൂര് ഏലായിലെ രണ്ടേക്കറില് നെല്‍ക്കൃഷി ആരംഭിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സ്‌കൂളിലെ മാതൃഭൂമിസീഡ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, പാടശേഖരസമിതി, കൃഷിഭവന് എന്നിവ ചേര്ന്നാണ് നെല്‍ക്കൃഷി ചെയ്യുന്നത്. ഞാറുനടലിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ മയ്യനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്.ഷീലാകുമാരി നിര്വഹിച്ചു. ഞാറുനടലില് വിദ്യാര്ഥികളും പങ്കെടുത്തു.
കഴിഞ്ഞ അഞ്ചുവര്ഷമായി ഉമയനല്ലൂര് ഏലായില് മയ്യനാട് ഹയര് സെക്കന്ഡറി സ്‌കൂള് നെല്‍ക്കൃഷി ചെയ്തുവരുന്നു.
ഭക്ഷ്യധാന്യങ്ങള്ക്ക് വേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിയിരിക്കുന്ന അവസ്ഥ മാറേണ്ടതുണ്ട്. അതിന് വ്യാപകമായി കൃഷി ചെയ്യാന് തയ്യാറാകണം. പുതുതലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധമുള്ളവരാകണം. അതാണ് പദ്ധതി ലഭ്യമാക്കുന്നതെന്ന് സീഡ് ടീച്ചര് കോഓര്ഡിനേറ്റര് പി.ആര്.ഹരീഷ് തമ്പി അറിയിച്ചു.
മയ്യനാട് ഹയര് സെക്കന്ഡറി സ്‌കൂള് പ്രിന്‌സിപ്പല് ബി.ഹേമ, പ്രഥമാധ്യാപകന് എസ്. മോഹന്ദാസ്, സ്റ്റാഫ് സെക്രട്ടറി എം. അനില്കുമാര്, മയ്യനാട് കൃഷി ഓഫീസര് ശ്രീവത്സ.പി. ശ്രീനിവാസന്, പാടശേഖരസമിതി പ്രസിഡന്റ് ശശീന്ദ്രബാബു, സെക്രട്ടറി ശശികുമാര്, ജോയിന്റ് സെക്രട്ടറി സന്തോഷ് ഭാസ്‌കര്, പി.ടി.എ. വൈസ് പ്രസിഡന്റ് സാം, പി.ടി.എ. മുന് പ്രസിഡന്റ് വി.ചന്ദ്രന്, വിനോദ്, ജയകുമാര്, കൊട്ടിയം ഫസലുദ്ദീന് അധ്യാപകര് എന്നിവരും സീഡ് ക്ലബ്ബിലെ കുട്ടികളും ഉദ്ഘാടനച്ചടങ്ങില് പങ്കെടുത്തു.