അരൂര്: പള്ളിപ്പുറം പട്ടാര്യസമാജം ഹൈസ്‌കൂളിലെ സീഡ്ക്ലബ് അംഗങ്ങളുടെ കടലോരയാത്ര അനുഭവങ്ങളുടെ പുതുപാഠമായി.
മാരാരിബീച്ചും റിസോര്ട്ടുകളുമാണ് അധ്യാപകരും കുട്ടികളും ചേര്ന്ന സംഘം സന്ദര്ശിച്ചത്. പരിസ്ഥിതിസൗഹൃദ റിസോര്ട്ടുകളും അവിടത്തെ സംവിധാനങ്ങളും കുട്ടികള് നേരില്ക്കണ്ട് മനസ്സിലാക്കി.
മണ്ണിരക്കമ്പോസ്റ്റ് ഉപയോഗിച്ച് നടത്തുന്ന ജൈവപച്ചക്കറി കൃഷിരീതികള് കുട്ടികള് ചോദിച്ചറിഞ്ഞു.
മഴവെള്ളം പാഴാക്കാതെ ഉപയോഗിക്കുന്ന സംവിധാനങ്ങളും മലിനജലം ശുദ്ധീകരിക്കുന്ന രീതികളും സീഡ് അംഗങ്ങള് ഹൃദിസ്ഥമാക്കി. പ്ലാസ്റ്റിക്കിന്റെ നിയന്ത്രണവും ഊര്ജസംരക്ഷണവും പ്രായോഗികമായി എങ്ങനെ നടത്താമെന്നും അംഗങ്ങള് കണ്ടറിഞ്ഞു.
പ്രകൃതിയെ തൊട്ടറിയാന് ഈ യാത്ര ഉപകരിച്ചതെന്ന് സീഡ് കോഓര്ഡിനേറ്റര് അനിത ടീച്ചര് പറഞ്ഞു.മാരാരി ബീച്ച് റിസോര്ട്ട് ജനറല് മാനേജര് സുബ്രഹ്മണ്യന് മറ്റു പ്രതിനിധികളായ ഐസക്, ഷിബു എന്നിവര് കുട്ടികളുടെ സംശയങ്ങള്ക്ക് മറുപടി നല്കി.
പള്ളിപ്പുറം പട്ടാര്യസമാജം സ്‌കൂളിലെ സീഡ്ക്ലബ് അംഗങ്ങള്
മാരാരി ബീച്ച് റിസോര്ട്ട് സന്ദര്ശിച്ചപ്പോള്