ശൂരനാട്: ശൂരനാട് തെക്ക് പതാരം മിത്ര സെന്‍ട്രല്‍ സ്കൂളില്‍ മാതൃഭൂമി സീഡ് കൃഷിത്തോട്ടം പദ്ധതി ശൂരനാട് തെക്ക് കൃഷി ഓഫീസര്‍ വിജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവര്‍ഷത്തെ പച്ചക്കറിക്കൃഷിയുടെ മികച്ച വിളവെടുപ്പിന് ശേഷമാണ് സ്കൂളില്‍ എല്ലാ വിളകളുടെയും കൃഷി ആരംഭിച്ചത്.
വാഴ, വിവിധയിനം പച്ചക്കറികള്‍, കരനെല്‍കൃഷി എന്നിവ ഇതോടൊപ്പം ആരംഭിക്കും.
സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഗിരിജാദേവി സ്വാഗതം പറഞ്ഞു. മാതൃഭൂമി ലേഖകന്‍ ശ്രീരാജ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു.
കൃഷി അസിസ്റ്റന്റുമാരായ ഷബീര്‍ മുഹമ്മദ്, റസിയ, ജയകുമാര്‍, സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ധര്മജകുമാര്, സ്കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ അസ്രാം രാജേന്ദ്ര, അധ്യാപകരായ ആന്‍ഡ്രൂസ് പ്രിഷി, രമണി ജി., വഷീല പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.