വിദ്യാര്‍ഥികള്‍ ആദിവാസി കോളനിയിലെത്തി

Posted By : pkdadmin On 28th October 2014


 നെന്മാറ: നെല്ലിയാമ്പതി ചെറുനെല്ലി കോളനിയില്‍ ആദിവാസികള്‍ക്ക് സഹായഹസ്തവുമായി വിദ്യാര്‍ഥികളെത്തി. വല്ലങ്ങി വി.ആര്‍.സി.എം. യു.പി. സ്‌കൂളിലെ അമ്പതോളം വിദ്യാര്‍ഥികളാണ് സീഡ് ക്ലൂബ്ബിന്റെ ആഭിമുഖ്യത്തില്‍ കോളനി സന്ദര്‍ശിച്ചത്. കോളനിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ ശേഖരിച്ച അരിയും വസ്ത്രവും പഠനോപകരണങ്ങളും നല്‍കുകയുണ്ടായി. വിദ്യാര്‍ഥികള്‍ തന്നെ വീടുകളില്‍നിന്ന് ഒരുപിടി അരി വീതം എടുത്താണ് ഇത് ശേഖരിച്ചത്. 
പ്രധാനാധ്യാപകന്‍ ആര്‍. രാധാകൃഷ്ണന്‍, കെ. രാമനാഥന്‍, കെ. ശിവപ്രസാദ്, എം. വിവേഷ്, സി. സജീവ്, യു. നിഷാദ്, എസ്. കൃഷ്ണദാസ്, സി. മുരുകേശന്‍, വി.ആര്‍. പ്രകാശ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നു. കോളനിയിലെ ഏകാധ്യാപകവിദ്യാലയത്തിലെ അധ്യാപകന്‍ ജിതിന്‍, വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കാജാഹുസൈന്‍ എന്നിവരും സംബന്ധിച്ചു.