സീഡ് ജാഗ്രതാ കാമ്പയിന്‍

Posted By : tcradmin On 27th July 2013


ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് യൂണിറ്റും സ്‌കൂള്‍ പ്രൊട്ടക്ഷനും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ജാഗ്രതാ കാമ്പയിന്‍ നടത്തി. കേരള പോലീസ് അക്കാദമിയിലെ എഎസ്‌ഐ പി. രമേഷ് ക്ലാസെടുത്തു. സ്‌കൂള്‍ പ്രധാനാധ്യാപിക കെ.എ. വുഡ്രോ വില്‍സന്‍ അധ്യക്ഷനായി. 
  സീഡ് കോ-ഓര്‍ഡിനേറ്റര്‍ രമ കെ. മേനോന്‍, മെജോ പോള്‍, കെ.കെ. കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.