കുട്ടികള്‍ക്ക് വീടുകളില്‍ കൃഷിത്തോട്ടം

Posted By : tcradmin On 27th July 2013


വടക്കാഞ്ചേരി:പാഞ്ഞാള്‍ ഗവ. ഹൈസ്‌കൂളില്‍ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് സീഡിന്റെ ഭാഗമായി പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു. പാഞ്ഞാള്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.പി. കുട്ടന്‍നായര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ വൃന്ദ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍. സുഷമ, പ്രധാനാധ്യാപിക ടി.എന്‍. അംബികവല്ലി, പി.ഐ. യൂസഫ്, കെ.സി. സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.