ാടന്‍ശീലുകള്‍ പാടി കയനി യു.പി. സ്‌കൂളില്‍ കൊയ്ത്തുത്സവം

Posted By : knradmin On 25th October 2014


 

 
മട്ടന്നൂര്‍: നാടന്‍പാട്ടുകള്‍ പാടി നെല്‍ക്കതിരുകള്‍ കൊയ്‌തെടുത്ത് സീഡ് നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ കൊയ്ത്തുത്സവം.
കയനി യു.പി. സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികളാണ് തങ്ങളുടെ അധ്വാനത്തിന്റെ വിയര്‍പ്പുമുത്തുകള്‍ കറ്റകളാക്കി കൊയ്‌തെടുക്കുന്ന പരിപാടി ഉത്സവലഹരിയിലാക്കിയത്. സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.ഉഷയുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ തന്നെയാണ് വിതയും പരിപാലനവും കൊയ്ത്തും നടത്തിയത്.   മുതിര്‍ന്ന വിദ്യാര്‍ഥിനികളുടെ കൊയ്ത്തുപാട്ട് ഉത്സവത്തിന് മികവേകി. കതിരുകള്‍ തലച്ചുമടായി സ്‌കൂള്‍ സ്റ്റേജിലെത്തിച്ച് അവര്‍തന്നെ മെതിച്ചു.    പരിപാടിയുടെ ഉദ്ഘാടനം പ്രഥമാധ്യാപിക എം.സി.ഉഷ നിര്‍വഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.ഉഷ, പി.എ.ലത, സി.വിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.