ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തി

Posted By : knradmin On 25th October 2014


 

 
 
തലശ്ശേരി: സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സീഡ്പരിസ്ഥിതി ക്ലബ് ഔഷധ സസ്യങ്ങളുടെ അനന്തസാധ്യതകള്‍ എന്ന 
വിഷയത്തെക്കുറിച്ച് സെമിനാര്‍ നടത്തി. 
25 വര്‍ഷത്തോളമായി ഔഷധസസ്യങ്ങളുടെ പ്രചാരണരംഗത്തു പ്രവര്‍ത്തിക്കുന്ന ഔഷധസസ്യ കര്‍ഷകനും പാരമ്പര്യവൈദ്യനുമായ തങ്കച്ചന്‍ വൈദ്യര്‍ ക്ലാസെടുത്തു. വയമ്പ്, നീലക്കൊടുവേലി, കൊയ്മ, അമല്‍പുരി, സോമലത, അണലിവേഗം, അല്‍പം, വയല്‍ചുള്ളി, സ്റ്റീവിയ, അഗ്‌നിച്ചെടി, ഏകനായകം, ജീവകം, തുടവകം തുടങ്ങി നൂറിലേറെ അപൂര്‍വ സസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അവയുടെ ഔഷധഗുണങ്ങളും ഏതെല്ലാം രോഗങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സ്‌കൂളില്‍ ഔഷധത്തോട്ടം വിപുലീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. വീടുകളിലും ഔഷധസസ്യങ്ങള്‍വെച്ചുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സീഡംഗങ്ങള്‍. 
ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ദിനേശന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് മോനിഷ, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മരിയ ജീന, സീഡ് കോ ഓര്‍ഡിനേറ്റര്‍ ലിസമ്മ തോമസ്, ബിന്ദു ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.