കണ്ണൂര്‍: ചൊവ്വയും പരിസരവും മാലിന്യമുക്തമാക്കുക എന്ന ദൗത്യമേറ്റെടുക്കുന്നതിന്റെ ഭാഗമായി ഇടച്ചൊവ്വ തുഞ്ചത്താചാര്യ വിദ്യാലയത്തില്‍ ബോധവത്കരണ ക്‌ളാസ് നടന്നു.
പരിപാടി അസിസ്റ്റന്റ് കളക്ടര്‍ ഹരിത വി.കുമാര്‍ ഉദ്ഘാടനം ചെയ്തു.
തുഞ്ചത്താചാര്യ ട്രസ്റ്റ് പ്രസിഡന്റ് പി.വിജയന്‍നായര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സുലേഖ വേണുഗോപാല്‍ ആമുഖപ്രസംഗം നടത്തി. ട്രസ്റ്റ് സെക്രട്ടറി പി.കെ.ഗോപാലകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് എം.സി.സതീഷ്‌കുമാര്‍, മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, എളയാവൂര്‍ പഞ്ചായത്തംഗം കെ. ശശി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ലീഡര്‍ ധനശ്രീ, അഫ്‌നാസ്, അക്ഷയ്, അനില്‍കുമാര്‍, ജയശ്രീ പി.സി., സീഡ് കോ ഓര്‍ഡിനേറ്റര്‍ സീമ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്കി. ജൈവപ്ലാസ്റ്റിക് മാലിന്യസംസ്‌കരണത്തെക്കുറിച്ച് എ.പി.ഹംസക്കുട്ടി ക്‌ളാസെടുത്തു.
മാതൃഭൂമി 'സീഡ്' ക്‌ളബ്, ബി.പി.സി.എന്‍. എന്റോണ്‍ ക്‌ളബ്ബ്, എന്‍.ഇ.സി.ഇ. എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഭക്ഷ്യമേളയും നടത്തി. ഷീന പ്രദീപ് നേതൃത്വം നല്കി.