എടപ്പാള്‍: മാതൃഭൂമി സീഡ്പദ്ധതിയുടെ ഭാഗമായി കോലൊളമ്പ് ഗവ.യു.പി സ്‌കൂളില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു.
കഴിഞ്ഞവര്‍ഷമാണ് സീഡ് പ്രവര്‍ത്തകരും ഹരിത ക്ലബ്ബംഗങ്ങളും ചേര്‍ന്ന് സ്‌കൂളിലും കുട്ടികളുടെ വീടുകളിലും അടുക്കളത്തോട്ടമൊരുക്കിയത്. എടപ്പാള്‍ കൃഷിഭവനും ഗ്രാമശ്രീ ഫാര്‍മേഴ്‌സ് ക്ലബ്ബും ചേര്‍ന്ന് പച്ചക്കറിവിത്തുകള്‍ നല്‍കി. ചീര,വെണ്ട,കോവല്‍,വഴുതിന,മരച്ചീനി, പാളയംകോടന്‍,ഞാലിപ്പൂവന്‍ പഴങ്ങള്‍ എന്നീ കൃഷികളാണ് നടത്തിയത്.
ഈ വിദ്യാലയത്തിലെ പച്ചക്കറിത്തോട്ടത്തിന് ജൈവ പരിപാലനം നല്‍കാന്‍ നേതൃത്വം നല്‍കിയതിലൂടെ പഞ്ചായത്തിലെ ഏററവുംനല്ല കാര്‍ഷിക വിദ്യാര്‍ത്ഥിയായി ബാലമുരളീകൃഷ്ണ തിരഞ്ഞെടുക്ക
പ്പെട്ടിരുന്നു.
നാട്ടുഫലവൃക്ഷങ്ങള്‍ സംരക്ഷിക്കാനായി 'മുറ്റത്തൊരു മൂവാണ്ടന്‍' എന്നപദ്ധതിയും ഇവര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാനാധ്യാപിക സതീദേവിയുടെ നേതൃത്വത്തില്‍ നടന്ന വിളവെടുപ്പിലൂടെ കിട്ടിയ പച്ചക്കറികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാനാണ് തീരുമാനം.