കോ-ഓപ്പറേറ്റീവ് പബ്ലൂക് സ്‌കൂളിലെ സീഡ് പോലീസും പച്ചക്കറിത്തോട്ടവും ഉദ്ഘാടനം ചെയ്തു

Posted By : tcradmin On 21st October 2014


തൃശ്ശൂര്‍: കോ-ഓപ്പറേറ്റീവ് പബ്ലൂക് സ്‌കൂളിലെ സീഡ് പോലീസിന്റെ പ്രവര്‍ത്തനോദ്ഘാടനവും സ്‌കൂള്‍ പച്ചക്കറിത്തോട്ടവും കോ-ഓപ്പറേറ്റീവ് കോളേജ് എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സജീവനും മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടോണിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പുഴുക്കത്തുകള്‍ക്കെതിരെയുള്ള ധാര്‍മ്മിക രോഷപ്രകടനവും ഒപ്പം സമൂഹനന്മയിലധിഷ്ഠിതമായ ക്രിയാത്മക പ്രവര്‍ത്തനവുമാകണം സീഡ് പോലീസിന്റെ പരിപാടികളും പദ്ധതികളുമെന്ന് അവര്‍ പറഞ്ഞു.
സൊസൈറ്റി വൈസ് പ്രസിഡന്റ് എന്‍.ജി. പ്രിയാമോന്‍ ആധ്യക്ഷ്യം വഹിച്ചു. പ്രിന്‍സിപ്പല്‍ സുനിത യു., സീഡ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍ നടോടി, ശ്രുതീജ എം.സി. എന്നിവര്‍ പ്രസംഗിച്ചു.
സീഡ് പോലീസായി ബ്ലെസിന്‍, അമല്‍ സാം, റിസ്വാന്‍, ദീപക്, ബിവിന്‍, സജ്ജു, അഭിമന്യു, ഹേമന്ത്, അനുരാഗ് എം., അര്‍ജ്ജുന്‍. എസ്., ശ്രീജിത്ത്, കൃഷ്ണപ്രസാദ്, അഭിനവ് വി.എസ്., അജോഷ്, ജോണ്‍സ് എന്നിവരെ തിരഞ്ഞെടുത്തു.
സീഡ് റിപ്പോര്‍ട്ടറായി യദുകൃഷ്ണയെയും തിരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന സീഡിന്റെ പച്ചക്കറിത്തോട്ടം ഉദ്ഘാടനവും പ്രസിഡന്റ് ടി.എസ്. സജീവനും സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടോണിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
പച്ചക്കറിത്തോട്ടത്തില്‍ വിവിധയിനം പച്ചക്കറി വിത്തുകളാണ് ഒരുക്കിയത്. രാസവളങ്ങളും കീടനാശിനികളുമില്ലാതെ ജൈവകൃഷിയാണ് ഒരുക്കിയിരിക്കുന്നത്.