രോഗികള്‍ക്ക് ഭക്ഷണം വിതരണംചെയ്തു

Posted By : pkdadmin On 18th October 2014


 ഷൊറണൂര്‍: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഷൊറണൂര്‍ സെന്റ് തെരേസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ്  സോഷ്യല്‍ സര്‍വീസ് ക്ലബ്ബ് അംഗങ്ങള്‍ ഗവ. ആസ്​പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിതരണംചെയ്തു.
ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍മാരായ സിമി, ഷീജ, ലിനി എന്നീ അധ്യാപകര്‍ നേതൃത്വംനല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ് മരിയന്‍ കുറ്റിക്കാട്ട്, നഴ്‌സ് ബീനാപോള്‍ എന്നിവര്‍ സംസാരിച്ചു.