ഭക്ഷ്യദിനത്തില്‍ പൊതിച്ചോറുമായി സീഡ്ക്ലൂബ്ബ് അംഗങ്ങള്‍ ഗാന്ധിഭവനില്‍

Posted By : ptaadmin On 18th October 2014


 അടൂര്‍: ലോക ഭക്ഷ്യദിനത്തില്‍ 500 ഭക്ഷണപ്പൊതികളുമായി പറക്കോട് പി.ജി.എം. ഗേള്‍സ് ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലൂബ്ബംഗങ്ങളും ജൂനിയര്‍ റെഡ്‌ക്രോസ് കുട്ടികളും പത്തനാപുരം ഗാന്ധിഭവനില്‍ എത്തി.
ഗാന്ധിഭവനിലെ അന്തേവാസികള്‍ കുട്ടികളുടെ പൊതിച്ചോര്‍ സ്‌നേഹവാത്സല്യത്തോടെ ഏറ്റുവാങ്ങി. മറ്റുള്ളവരുടെ ദുഃഖം തങ്ങളുടേതുകൂടിയാണെന്ന തിരിച്ചറിവിലാണ് പി.ജി.എം. േഗള്‍സ് സ്‌കൂളിലെ കുട്ടികള്‍ പൊതിച്ചോറുമായി ഗാന്ധിഭവനിലെത്തിയത്. 
ഗാന്ധിഭവന്‍ ചെയര്‍മാന്‍ പുനലൂര്‍ സോമരാജന്‍ സീഡംഗങ്ങളെ സ്വീകരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍.എല്‍.ഗീത, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.ചിന്തു, അധ്യാപകരായ ലക്ഷ്മി ജി.നായര്‍, പി.അനിത, താരാ ചന്ദ്രന്‍, ആര്‍.പ്രിയ, പി.ബ്ലൂസി, ജലജകുമാരി, ആര്‍.വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.