അടയ്ക്കാപുത്തൂര്‍ എ.യു.പി. സ്‌കൂളില്‍ മൈ ട്രീ ചലഞ്ച്‌

Posted By : pkdadmin On 18th October 2014


 അടയ്ക്കാപുത്തൂര്‍: എ.യു.പി. സ്‌കൂളില്‍ മൈ ട്രീ ചലഞ്ചിന്റെ ഭാഗമായി 15ഓളം വൃക്ഷത്തൈകള്‍ നട്ടു. പരിസ്ഥിതിക്ലബ്ബായ സംസ്‌കൃതിക്കുവേണ്ടി രാജേഷ് അടയ്ക്കാപുത്തൂരാണ് സഹ്യാദ്രി സീഡ് അംഗങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കിയത്. 50 ഓളം വൃക്ഷത്തൈകള്‍ ഇപ്പോള്‍തന്നെ സ്‌കൂള്‍വളപ്പില്‍ നട്ട് സംരക്ഷിക്കുന്നുണ്ട്. ഇലന്തിപ്പഴം നട്ടുകൊണ്ട് സീഡ് റിപ്പോര്‍ട്ടര്‍ സൂരജ്കുമാര്‍ സി., എസ്.വി.എ.യു.പി.എസ്. കുലിക്കിലിയാടിനെയും സീഡ് പോലീസിനെ പ്രതിനിധാനംചെയ്ത് ജിഷ്ണു പി. പ്ലാവിന്‍തൈ നട്ട് എ.യു.പി.എസ്. കരുമാനാംകുറുശ്ശിയെയും സ്‌കൂളിനെ പ്രതിനിധാനംചെയ്ത് അസ്‌ന പി. അരിനെല്ലി നട്ട് എ.യു.പി.എസ്. പുഞ്ചപ്പാടത്തെയും സൗഹൃദ തൈനടല്‍ മത്സരത്തിന് ക്ഷണിച്ചു. ഇതിനുപുറമേ മന്ദാരം, കശുമാവ്, മഴമരം, ബദാം, ചാമ്പയ്ക്ക, നീര്‍മരുത്, ആര്യവേപ്പ്, കറിവേപ്പ്, കണിക്കൊന്ന, കുമിഴ്, ഉങ്ങ്, മഹാഗണി തുടങ്ങിയവയാണ് നട്ടത്.
ഹെഡ്മിസ്ട്രസ് കെ. സരള, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ. സുരേന്ദ്രന്‍, കെ.ബി. മധുസൂദനന്‍, എന്‍. ജനാര്‍ദനന്‍, വി.ആര്‍. സന്ദീപ്, കെ.ടി. ഉണ്ണിക്കൃഷ്ണന്‍, സംസ്‌കൃതി പ്രതിനിധി ജി. ബിനോജ് എന്നിവര്‍ നേതൃത്വം നല്‍കി.