പ്രതീക്ഷയും ജീവകാരുണ്യവുമായി വിദ്യാര്‍ഥികളുടെ 'ഹോപ്'

Posted By : pkdadmin On 18th October 2014


 ആലത്തൂര്‍: അശരണവര്‍ക്കും രോഗബാധിതര്‍ക്കും ജീവകാരുണ്യത്തിന്റെ സാന്ത്വനവും പ്രതീക്ഷയും പകരുകയാണ് ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം എച്ച്.എസ്.എസ്. സീഡ്  വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികള്‍ രൂപവത്കരിച്ച 'ഹോപ്' എന്ന സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തിലാണ് സേവനപ്രവര്‍ത്തനങ്ങള്‍.
സമീപപ്രദേശങ്ങളിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ 1200 നോട്ട്ബുക്ക്, 1000 പേന, പെന്‍സില്‍, റബ്ബര്‍, പെന്‍സില്‍വെട്ടി എന്നിവ വിതരണം ചെയ്തു. മായന്നൂരിലെ തണല്‍ ബാലാശ്രമം, വടക്കഞ്ചേരി ദൈവദാന്‍ വൃദ്ധസദനം, ചിറ്റടി സ്‌നേഹഭവനം, പുളിങ്കൂട്ടത്തെ പെണ്‍കുട്ടികള്‍ക്കായുള്ള ആശ്രയ ഭവനം എന്നിവിടങ്ങളിലായി 1200 വസ്ത്രങ്ങളും അരിയും പഞ്ചസാരയുമൊക്കെ ഈ കൂട്ടുകാര്‍ എത്തിച്ചുകൊടുത്തു.
ഭിന്നശേഷിയുള്ള വാനൂരിലെ പ്രണവിനും വൃക്കരോഗം ബാധിച്ച വൈഷ്ണവിക്കുമായി 28,000 രൂപ ഇവര്‍ സ്വരൂപിച്ച് നല്‍കി. ഇതിനുപുറമേ, ഗാന്ധിജയന്തിയോടനുബന്ധിച്ച് 60 വയസ്സ് കഴിഞ്ഞ 1200 േപര്‍ക്ക് വസ്ത്രവും അരിയും നല്‍കിയും കുട്ടികള്‍ മാതൃകയായി