വിഷവും രാസവളവുമില്ലാത്ത പച്ചക്കറി കൃഷിക്ക് കുട്ടിക്കര്‍ഷക കൂട്ടായ്മ

Posted By : tcradmin On 18th October 2014


ചേലക്കര: വിഷവും രാസവളവുമില്ലാത്ത പച്ചക്കറി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യവുമായി മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ പങ്ങാരപ്പിള്ളി സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കുട്ടിക്കര്‍ഷക കൂട്ടായ്മ രൂപവത്കരിച്ചു. ചേലക്കര കൃഷിഭവന്റെ സമഗ്ര പച്ചക്കറി കൃഷിയുടെ ഭാഗമായി ലഭിച്ച പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. അടുക്കളത്തോട്ടം നിര്‍മ്മിക്കുവാനും സ്‌കൂളിലെ പച്ചക്കറിത്തോട്ടം വിപുലീകരിക്കാനുമാണ് കര്‍ഷക കൂട്ടായ്മ ലക്ഷ്യമിടുന്നത്. പരിസ്ഥിതി ക്ലബ് ഇന്‍ ചാര്‍ജ്ജ് ഫാ. സേവി പുത്തിരി, ഷേണി ജേക്കബ്ബ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജെനില്‍ ജോണ്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.