പൊണ്ണത്തടിയും രക്തസമ്മര്ദ്ദവും: ബാധവത്കരണവുമായി സീഡ് അംഗങ്ങള്

Posted By : Seed SPOC, Alappuzha On 15th October 2014


 

 
 
തുറവൂര്: രക്തസമ്മര്ദ്ദവും പൊണ്ണത്തടിയും രോഗങ്ങള്ക്കു കാരണമാകുമ്പോള്  ബോധവത്കരണവുമായി കോടംതുരുത്ത് വി.വി.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ് അംഗങ്ങള്. ഹെല്ത്ത് ക്ലബ്ബിന്റെ സഹായത്താല് നടത്തിയ ക്യാമ്പില് മുഴുവന് അധ്യാപകരും 10ാം ക്ലാസ്സ് വിദ്യാര്‍ഥികളും പങ്കെടുത്തു. രക്തസമ്മര്ദ്ദം വിലയിരുത്താനും വളര്ച്ചയ്ക്കാനുപാതികമായിട്ടാണോ ഭാരം എന്നറിയുന്നതിനും സഹായകരമായിരുന്നു ക്യാമ്പ്.  മുഴുവന് രക്ഷാകര്ത്താക്കളെയും സമീപ സര്ക്കാര് ഓഫീസുകളിലെ ജീവനക്കാരെയും ഉള്‌ക്കൊള്ളിച്ചു വിപുലമായ രോഗനിര്ണയ ബോധവത്കരണ ക്ലാസ്സ് നടത്തുമെന്ന് സീഡ് കോ ഓര്ഡിനേറ്ററും അധ്യാപികയുമായ സംഗീത പറഞ്ഞു.