മാതൃഭൂമി സീഡ് കൊട്ടാരക്കര വിദ്യാഭ്യാസ ജില്ല ശില്പശാല

Posted By : klmadmin On 26th July 2013


മാതൃഭൂമി സീഡ് കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ശില്പശാല തിങ്കളാഴ്ച കൊട്ടാരക്കര താലൂക്ക് ആസ്പത്രിക്ക് സമീപമുള്ള നാദന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ ഉദ്ഘാടനം ചെയ്യും.
പ്രകൃതിസംരക്ഷണ സന്ദേശവുമായി മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സമൂഹനന്മ കുട്ടികളിലൂടെ എന്ന മുദ്രാവാക്യമുയര്‍ത്തി ജലം-ഭക്ഷണം-ജീവന്‍ എന്ന ആശയത്തിന് മുന്‍തൂക്കം നല്‍കിയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ തോമസ്‌കുട്ടി, ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ കെ.ഗോപകുമാര്‍, എ.ഇ.ഒ. ലില്ലിക്കുട്ടി, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പുനലൂര്‍ വിദ്യാഭ്യാസജില്ലയിലെ ശില്പശാല പുനലൂര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് സമീപമുള്ള സ്വയംവര ഹാളില്‍ 12ന് രാവിലെ 10 മുതല്‍ ഒരുമണിവരെ നടക്കും.