നല്ലമണ്ണിനായി 'എന്റെമണ്ണ് നല്ലമണ്ണ് '

Posted By : mlpadmin On 14th October 2014


 നിലമ്പൂര്‍: എരഞ്ഞിമങ്ങാട് ഗവ. യു.പി. സ്‌കൂളില്‍ സമഗ്ര മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതിക്ക് തുടക്കം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു.

പദ്ധതിക്കായി 50,000 രൂപ അനുവദിക്കുമെന്ന്  പ്രസിഡന്റ് പറഞ്ഞു. ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷയായിരുന്നു.
സ്‌കൂളിലെ 650 കുട്ടികളുടെ വീടും ചാലിയാര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡും  സമ്പൂര്‍ണ മാലിന്യവിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
പദ്ധതിയുടെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ എരഞ്ഞിമങ്ങാട് ടൗണ്‍ ശുചീകരിച്ചുകൊണ്ട് നടത്തും. 
2015 ഫിബ്രവരി 12ന് സമ്പൂര്‍ണ മാലിന്യമുക്ത പ്രഖ്യാപനത്തോടെയായിരിക്കും സമാപനം.
ചാലിയാര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എന്‍. അനൂപ്, കൃഷി ഓഫീസര്‍ ജോസഫ് ജോഷി വര്‍ഗ്ഗീസ്, ഹുസൈഫ പാറേങ്ങല്‍, പി.ടി. ഉസ്മാന്‍, സെമിയ കണ്ണംചെത്ത്, ഹാരീസ് ആട്ടീരി, സുരേഷ് ബാബു, മുഹമ്മദ് ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.