പച്ചക്കറി വിളവെടുപ്പ് നടത്തി

Posted By : tcradmin On 13th October 2014


എരുമപ്പെട്ടി: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി എ.ഇ.എസ്. പബ്ലൂക്ക് സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍നിന്നു കൊണ്ടുവന്ന വിത്തുകള്‍ ഉപയോഗിച്ചുണ്ടാക്കിയതാണ് പച്ചക്കറിത്തോട്ടം.
പ്രിന്‍സിപ്പല്‍ പി.കെ. മുഹമ്മദ് റിയാസ്, അധ്യാപകരായ സന്ധ്യ, മുഹമ്മദ് ബാഖവി, വിദ്യാര്‍ത്ഥികളായ ഖലീലു റഹ്മാന്‍, ഋതിക് കൃഷ്ണ, റാഫിക്ക്, മുഹമ്മദ് റിയാസ് എന്നിവര്‍ നേതൃത്വം നല്കി.