ലേക്‌ഫോര്‍ഡ്..സ്‌കൂളില്‍സീഡ്.. പദ്ധതിക്ക്.. തുടക്കം

Posted By : klmadmin On 26th July 2013


കൊല്ലം: പച്ചപുതച്ച കലാലയമുറ്റത്ത് തണല്‍ വിരിക്കാനൊരു മരംനട്ട് കൊല്ലം ലേക്‌ഫോര്‍ഡ് സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിക്ക് തുടക്കമായി.ചടങ്ങുകളുടെ ഔപചാരികതയില്ലാതെ, വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സ്‌കൂളിലെ 'സീഡി'നു ആരംഭമായത്.
സ്‌കൂള്‍ ചെയര്‍മാന്‍ അമൃത ലാലാണ് വൃക്ഷത്തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടകനായത്. മാതൃഭൂമി യൂണിറ്റ് മാനേജര്‍ വി.പി.കൃഷ്ണരാജ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. ലേക്‌ഫോര്‍ഡ് സ്‌കൂള്‍ സെക്രട്ടറി ഡോ.പരമേശ്വരന്‍ പിള്ള പ്രിന്‍സിപ്പല്‍ ശ്യാമളാ ലാല്‍, സീഡ് പദ്ധതിയുടെ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ സുവര്‍ണ, മാതൃഭൂമി കൊല്ലം യൂണിറ്റ് ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍, ജില്ല കോ-ഓര്‍ഡിനേറ്റര്‍ എസ്.ശിവപ്രസാദ്, കൊല്ലം വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.