മുതിയങ്ങ ശങ്കരവിലാസം യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബിന് കെ.എം.സജിത്ത് കുമാര്‍ മാലിന്യനിര്‍മാര്‍ജന സാമഗ്രികള്‍ കൈമാറുന്നു

Posted By : knradmin On 6th October 2014


 

 
കൂത്തുപറമ്പ്: മുതിയങ്ങ ശങ്കരവിലാസം യു.പി.സ്‌കൂളിലെ സീഡ്ക്ലബ് നടത്തുന്ന ക്ലീന്‍ സ്‌കൂള്‍ പദ്ധതിക്കുവേണ്ട മാലിന്യ നിര്‍മാര്‍ജന സാമഗ്രികള്‍ ലഭിച്ചു. 
സൗപര്‍ണിക പ്ലാസ്റ്റിക് ഏജന്‍സി ഉടമ കെ.എം.സജിത്ത് കുമാറാണ് സാമഗ്രികള്‍ സ്‌കൂളിന് നല്‍കിയത്. ചടങ്ങില്‍ പ്രഥമാധ്യാപകന്‍ സി.പി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. സി.വി.സുധാകരന്‍, സുധീര്‍ബാബു, സുബിന്‍ലാല്‍, പ്രമീള, പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.