ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടെ മരച്ചീനി കൃഷി വിളവെടുത്തു. വിദ്യാര്‍ത്ഥികളും അധ്യാപകരും കട്ടന്‍ചായയ്‌ക്കൊപ്പം കപ്പയുടെ രുചി പങ്കിട്ടു.
സീഡ് പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറി വിത്ത് വിതരണവും കൃഷി ബോധവത്കരണവും നടന്നു. ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. വിനോദ് അധ്യക്ഷനായി. കൃഷി ഓഫീസര്‍ രവീന്ദ്രന്‍, പി.ടി.എ. പ്രസിഡന്റ് എ.എ. മജീദ്, പി.പി. മറിയക്കുട്ടി, സി.ജെ. റോഷന്‍ എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷിക ക്വിസ് വിജയി മൃദുല മാത്യൂസിന് ഉപഹാരം നല്‍കി. പ്രധാനാധ്യാപിക ഇ.ഡി. ശോഭ സ്വാഗതവും സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ. ഉഷ തോമസ് നന്ദിയും പറഞ്ഞു.