പട്ടാമ്പി: വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ക്കഴിയുന്ന യുവാവിന് മാതൃഭൂമി 'സീഡ്' അംഗങ്ങളുടെ കൈത്താങ്ങ്. ചുണ്ടമ്പറ്റ തോട്ടത്തില്‍ അന്‍വര്‍സാദത്തിനാണ് ഓങ്ങല്ലൂര്‍ അല്‍ഹുദ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ സീഡ് ക്ലൂബ്ബംഗങ്ങള്‍ ഫണ്ട് സ്വരൂപിച്ച് നല്‍കിയത്.
അന്‍വര്‍സാദത്തിന്റെ ദയനീയസ്ഥിതിയെപ്പറ്റി മാതൃഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്‍ ചികിത്സാസഹായ ഫണ്ടിലേക്ക് തുക സ്വരൂപിച്ചത്. സ്വരൂപിച്ച തുക സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി സി.കെ. അബ്ദുള്ള, സഹായസമിതി കണ്‍വീനര്‍ കെ.മുഹമ്മദ്കുട്ടിക്ക് കൈമാറി.