ചെറിയഴീക്കല്‍ സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി

Posted By : klmadmin On 25th July 2013


കരുനാഗപ്പള്ളി:ചെറിയഴീക്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2013 -14 ലേക്കുള്ള മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. സ്‌കൂള്‍ അങ്കണത്തില്‍ കൂടിയ ചടങ്ങില്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ വിളയില്‍ ഹരികുമാറും വിദ്യാര്‍ത്ഥി പ്രതിനിധിയും ചേര്‍ന്ന് ഗ്രാമപ്പഞ്ചായത്തംഗം ജയേഷ്‌കുമാറില്‍നിന്ന് വൃക്ഷത്തൈ ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന യോഗം പഞ്ചായത്തംഗം ജയേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ആര്‍.സുഭാഷ് ആധ്യക്ഷ്യം വഹിച്ചു. മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ ആയിക്കുന്നം രാധാകൃഷ്ണന്‍ സീഡ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു.
കരുനാഗപ്പള്ളി ട്രാവന്‍കൂര്‍ ജുവലേഴ്‌സ് മാര്‍ക്കറ്റിങ് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്, സീനിയര്‍ അസിസ്റ്റന്റ് അരുണാനന്ദ്, സ്റ്റാഫ് സെക്രട്ടറി സാബു ജോയി, മാതൃഭൂമി ഏജന്റ് ജി.ബിജു എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക വിജയകുമാരി സ്വാഗതവും വിളയില്‍ ഹരികുമാര്‍ നന്ദിയും പറഞ്ഞു.