കോഴിക്കോട്: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം ഡയറക്ടറേറ്റും മാതൃഭൂമി സീഡും മൈ ട്രീ ചലഞ്ചിനായി കൈകോര്‍ക്കുന്നു.
സുകൃതം സീഡ് മൈ ട്രീ ചലഞ്ച് പദ്ധതി മന്ത്രി ഡോ. എം.കെ. മുനീര്‍ നടക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു.
എ. പ്രദീപ്കുമാര്‍ എ.എല്‍.എ., വി.എച്ച്.എസ്.ഇ. ഡയറക്ടര്‍ സി.കെ. മോഹനന്‍, ആര്‍.ജി.എന്‍.വൈ. ഡി. വൈസ് ചാന്‍സലര്‍ ഡോ. ലതാപിള്ള, പദ്ധതിയുടെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ 257 സ്‌കൂള്‍ യൂണിറ്റുകളില്‍ നിന്നായി 25,000 ത്തോളം എന്‍.എസ്.എസ്. അംഗങ്ങള്‍ നാല് വൃക്ഷത്തൈ വീതം സ്‌കൂള്‍ നില്ക്കുന്ന പഞ്ചായത്തിലെ വീടുകളില്‍ നട്ട് പരിപാലിക്കും. വൃക്ഷത്തിന്റെ പേര്, ശാസ്ത്രീയനാമം എന്നിവ രേഖപ്പെടുത്തി ബോര്‍ഡ് സ്ഥാപിക്കും.
കേരളത്തിലാകെ ഒരു ലക്ഷം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും.
നടുന്ന വൃക്ഷത്തിന്റെ പേര്, വൃക്ഷം നടുന്ന വീടിന്റെ വിലാസം ഫോട്ടോ എന്നിവ ഡയറക്ടറേറ്റില്‍ നിന്ന് അയച്ചുതരുന്ന ലിങ്കില്‍ അപ്ലോഡ് ചെയ്യണം. ഓരോ മാസവും ഈ വൃക്ഷങ്ങളുടെ വളര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി അറിയിക്കണം.
സംസ്ഥാനതലത്തിലും ജില്ലയിലും ഏറ്റവും കൂടുതല്‍ വൃക്ഷങ്ങള്‍ നട്ടുപരിപാലിക്കുന്ന യൂണിറ്റുകള്‍ക്കും വളണ്ടിയര്‍മാര്‍ക്കും സമ്മാനങ്ങളുമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാസില്‍ ഇ. എന്‍.എസ്.എസ്. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ 9446375662, ജഫീഷ്. ജെ നോഡല്‍ ഓഫീസര്‍ 9447430589 എന്നിവരെ ബന്ധപ്പെടാം.