മഷിപ്പേനയും പരിസ്ഥിതി കലണ്ടറുമായി ചങ്ങംകരി സ്‌കൂളില് സീഡ് പ്രവര്ത്തനം തുടങ്ങി

Posted By : Seed SPOC, Alappuzha On 27th September 2014


 ചങ്ങംകരി: മഷിപ്പേനയും പരിസ്ഥിതി കലണ്ടറുമായി ചങ്ങംകരി ദേവസ്വംബോര്ഡ് യു.പി. സ്‌കൂളില് മാതൃഭൂമി സീഡ് പ്രവര്ത്തനം തുടങ്ങി. ഒരുവര്ഷം ഓര്‌ക്കേണ്ട പരിസ്ഥിതി ദിനങ്ങളാണ് കലണ്ടറിലുള്ളത്. ദേശീയ വനദിനം, അന്താരാഷ്ട്ര ജന്തുദിനം, അങ്ങാടിക്കുരുവികളുടെ ദിനം, ഓസോണ്, ജലദിനം, സമുദ്ര ദിനം, തണ്ണീര്ത്തട ദിനം, പരിസ്ഥിതി ദിനം തുടങ്ങിയവയെല്ലാം പരിസ്ഥിതി കലണ്ടറിലുണ്ട്. ഇവിടുത്തെ വിദ്യര്ത്ഥികളെല്ലാം ബോള് പേന ഉപേക്ഷിച്ചുകഴിഞ്ഞു. പകരമായി സീഡ് പദ്ധിതിയില്‌നിന്നുള്ള മഷിപ്പേന വിതരണം ചെയ്തു.

കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പോയവര്ഷത്തെ പുരസ്‌കാരം ഈ സ്‌കൂളിനായിരുന്നു. പദ്ധതിക്ക് നേതൃത്വം നല്കുന്ന അധ്യാപകന് ജി. രാധാകൃഷ്ണന് മികച്ച സീഡ് കോ ഓര്ഡിനേറ്റര്ക്കുള്ള അവാര്ഡും ലഭിച്ചിരുന്നു. കുട്ടികളുടെ കഥയും കവിതയും ലേഖനങ്ങളും ചേര്ത്ത് 'ചിമിഴ്' എന്ന പേരിലെ മാസിക രാധാകൃഷ്ണന്റെ മേല്‌നോട്ടത്തില് അഞ്ചുവര്ഷമായി പ്രസിദ്ധീകരിക്കുന്നു. ഗ്രീന് വേയിന് ജില്ലാ കോഓര്ഡിനേറ്റര് റാഫി രാമനാഥന് സീഡിന്റെ പ്രവര്ത്തന ഉദ്ഘാടനം നിര്വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സ്മിത ശോഭന് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആര്.എസ്. ലൈസി മഷിപ്പേനയുടെ വിതരണം നിര്വ്വഹിച്ചു. മാതൃഭൂമി സീഡ് ജില്ലാ  കോഓര്ഡിനേറ്റര് അമൃത സെബാസ്റ്റ്യന് പരിസ്ഥിതി കലണ്ടര് പ്രകാശനം ചെയ്തു. ജി. രാധാകൃഷ്ണന്, പി. ആര്. ഗിരിജ കുമാരി, സി.പി. ഗിരിജകുമാരി, ആശ, ജി. രാജേഷ്‌കുമാര്, ശ്രേയസ് എന്നിവര് പ്രസംഗിച്ചു.