സീഡ്ക്ലൂബ്ബ് അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Posted By : pkdadmin On 27th September 2014


 പാലക്കാട്: പൊട്ടിയഭിത്തി കെട്ടി നെല്‍ക്കൃഷിയും വിദ്യാര്‍ഥികളുടെ യാത്രാമാര്‍ഗവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പനമണ്ണ യു.പി. സ്‌കൂളിലെ സീഡ്ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനംനല്‍കി. പനമണ്ണ നാലാംമൈല്‍ മുതല്‍ പത്തംകുളം വരെയുള്ള തോടിന്റെ കടിശ്ശീരിപ്പടി ഭാഗത്തെ പൊട്ടിയഭിത്തി കെട്ടണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. 200 ഏക്കറോളം നെല്‍ക്കൃഷിയാണ് ഈ ഭാഗത്തുള്ളത്. സീഡ് റിപ്പോര്‍ട്ടര്‍ രാഹുല്‍ കെ.എം., അജ്മല്‍ പി., പ്രശാന്ത് പി. എന്നിവരാണ് നിവേദനം നല്‍കിയത്.