ആനക്കര: സ്വാമിനാഥ വിദ്യാലയത്തിലെ കുട്ടികളുടെ സ്വന്തം വാഴത്തോട്ടത്തില്‍ വിളവെടുപ്പ് നടന്നപ്പോള്‍ ലഭിച്ചത് അമ്പത് കിലോവരെ തൂക്കമുള്ള വാഴക്കുലകള്‍.
സ്കൂള്‍ ആവശ്യത്തിനുള്ള പച്ചക്കറിക്കുപുറമേ അമ്പതോളം ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകളും കുട്ടികള്‍ കൃഷിചെയ്തിരുന്നു. ഇതാണ് വിളവെടുപ്പിന് പാകമായത്. ഈ പഴം പഴുപ്പിച്ച് കുട്ടികള്‍ക്കുതന്നെ നല്‍കാനാണ് തീരുമാനം. പഞ്ചായത്ത് അംഗങ്ങളായ പി.കെ. ബഷീര്‍, വത്സല വിശ്വനാഥ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഉണ്ണിക്കൃഷ്ണന്, എച്ച്.എം. ഇന്‍-ചാര്‍ജ് ഷാജി, പി.ടി.എ. പ്രസിഡന്റ് ഷറഫുദ്ദീന്, രാജു, ശശി, മണികണ്ഠന്, രാജേന്ദ്രന്, ഷെഫീഖ്, സൗദാമിനി, റീന, കാര്‍ത്ത്യായനി, ഹെന്‍സി തുടങ്ങിയവര്‍ സംബന്ധിച്ചു.