ചടയമംഗലം: പൂങ്കോട് ജെംസ് ഹൈസ്‌കൂള്‍ സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് സെന്ററിന്റെ സഹകരണത്തോടുകൂടി ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സും ആരോഗ്യ സര്‍വേയും നടത്തി. മഴക്കാല രോഗങ്ങള്‍ കുട്ടികളുടെ സഹകരണത്തോടുകൂടി എങ്ങനെ തടയാം എന്നതിനെക്കുറിച്ചാണ് സര്‍വേ നടന്നത്. സീഡ് യൂണിറ്റംഗങ്ങള്‍ പഞ്ചായത്തിലെ വീടുകളില്‍ സര്‍വേ നടത്തി. കൊതുകിന്റെ ഉറവിടകേന്ദ്രങ്ങള്‍ നശിപ്പിച്ചു.
കുടുംബാംഗങ്ങള്‍ക്ക് ബോധവത്ക്കരണം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്തു.
പ്രഥമാധ്യാപകന്‍ ജി. രാജീവ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എം. ലാലുകുമാര്‍ അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോജ് ക്ലാസ്സ് നയിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്. വിജയന്‍പിള്ള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിദ്ധിഖ് നന്ദിയും പറഞ്ഞു.