പൂതക്കുളം: പ്രകൃതിയെ ഹരിതാഭമാക്കാന്‍ ദൃഢനിശ്ചയമെടുത്ത പൂതക്കുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ആവേശത്തിമിര്‍പ്പോടെ സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ട് വീണ്ടും മാതൃഭൂമി സീഡ് പദ്ധതിക്ക്
തുടക്കംകുറിച്ചു.
സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികളുടെയും പി.ടി.എ. പ്രസിഡന്റിന്റെയും സാന്നിദ്ധ്യത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ രതീഷാണ് ഫലവൃക്ഷത്തൈകള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തത്. സ്‌കൂള്‍ വളപ്പില്‍ കുട്ടികളുടെ പച്ചക്കറിത്തോട്ടവും ഔഷധസസ്യ തോട്ടവും വരും ദിവസങ്ങളില്‍ യാഥാര്‍ഥ്യമാകുമെന്ന് പി.ടി.എ. പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളും പ്ലാസ്റ്റിക്കിനെതിരായ പ്രവര്‍ത്തനങ്ങളും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് സീഡ് ക്ലബ്ബിലെ കുട്ടികളും പ്രതിജ്ഞയെടുത്തു.