അങ്ങാടിപ്പുറം: സ്വന്തം വീട്ടുമുറ്റത്ത് കൃഷിചെയ്തുണ്ടാക്കിയ പച്ചക്കറികള്‍ ശേഖരിച്ച് വള്ളുവനാട് വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങള്‍ ഓണക്കിറ്റ് വിതരണംചെയ്തു. അങ്ങാടിപ്പുറം മരുങ്ങത്ത് കോളനിയിലെ രോഗികളായ 15 പേര്‍ക്കാണ് ഓണക്കിറ്റ് വിതരണംചെയ്തത്. വിദ്യാലയ മാനേജര്‍ കെ. ദാമോദരന്‍ ഓണക്കിറ്റ് വിതരണം ഉദ്ഘാടനംചെയ്തു. ക്ഷേമസമിതി പ്രസിഡന്റ് രാധാകൃഷ്ണന്, അധ്യാപകരായ പി.എം. സുരേഷ് കുമാര്‍, എം.വി. ബാബുരാജ്, എം. ഓംപ്രഭ എന്നിവര്‍ പ്രസംഗിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ കെ. വിജേഷ് നേതൃത്വംനല്കി.