ചെത്തല്ലൂർ: ജൈവ പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ തച്ചനാട്ടുകരയിൽ വിദ്യാർഥികൾ. തച്ചനാട്ടുകര ലെഗസി എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ജൈവ പച്ചക്കറിത്തോട്ടം നിർമിക്കുന്നത്.
സ്കൂളിലെ 700-ലധികം കുട്ടികൾക്കായി കൃഷിഭവനാണ് വിത്ത് നൽകിയത്.
വീട്ടിലൊരു പച്ചക്കറിക്കൃഷി എന്ന പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ഷാജഹാൻ, സ്കൂൾ ലീഡർ അസ്ജദിന് വിത്തുനൽകി നിർവഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ അബ്ദുൾ സമദ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ സി.എം. ബാലചന്ദ്രൻ, അസൈനാർ എന്നിവർ സംസാരിച്ചു.