ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളില്‍ പച്ചക്കറിക്കൃഷി തുടങ്ങി

Posted By : klmadmin On 12th September 2014


 

പരവൂര്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നെടുങ്ങോലം ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളില്‍ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. 
സീഡ് ക്ലബ്ബാണ് നേതൃത്വം നല്‍കുന്നത്. 
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ പച്ചക്കറിവിത്ത് പായ്ക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി പ്രിന്‍സിപ്പല്‍ ഡോ. ജി.മനുലാല്‍ പച്ചക്കറിക്കൃഷി ഉദ്ഘാടനം ചെയ്തു. 
പ്രഥമാധ്യാപിക എസ്.എസ്.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സീഡ് ക്ലബ്ബ് സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ വീണ, ആക്ടിവിറ്റി കോഓര്‍ഡിനേറ്റര്‍ രാധാമണി എന്നിവര്‍ പ്രസംഗിച്ചു.