ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ചുനക്കര ഗവ.വി.എച്ച്.എസ്.എസ്. സീഡ് ക്‌ളബ്ബ്

Posted By : Seed SPOC, Alappuzha On 11th September 2014



ചാരുംമൂട്: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ചുനക്കര ഗവ. വി.എച്ച്.എസ്.എസ്സിലെ 'മാതൃഭൂമി' സീഡ് ക്‌ളബ്ബ്. സീഡ് ക്‌ളബ്ബ് ഉത്പാദിപ്പിക്കുന്ന സോപ്പ്, സോപ്പുപൊടി, ലോഷനുകള്‍ എന്നിവ വിറ്റുകിട്ടുന്ന ലാഭം ചുനക്കര പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.
സീഡ് കോഓര്‍ഡിനേറ്റര്‍ എ. ജോസ്സിയുടെ നേതൃത്വത്തില്‍ ഇതിനായി കുട്ടികള്‍ക്ക് പരിശീലനം നല്‍കി. വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. വിപണിവിലയേക്കാള്‍ കുറഞ്ഞവിലയ്ക്കായിരിക്കും ഉത്പന്നങ്ങള്‍ വില്ക്കുക. വി.എച്ച്.എസ്.ഇ. വിഭാഗം പ്രിന്‍സിപ്പല്‍ അന്നമ്മ ജോര്‍ജ്, ജെ.ജഫീഷ്, ലിജു, റെജു, ഗിരീഷ് എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്നു.
പൊതുജനങ്ങള്‍ക്ക് ഉത്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കാനും സീഡ് ക്‌ളബ്ബ് പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി വിളിക്കേണ്ട ഫോണ്‍: 8157933312, 9447430589.