കുടുംബ കൃഷിയെ പ്രോത്സാഹിപ്പിക്കാന് ചങ്ങരം സ്‌കൂളിലെ സീഡ് കുട്ടികള്

Posted By : Seed SPOC, Alappuzha On 11th September 2014


തുറവൂര്: കുടുംബ കൃഷിയെ പ്രോത്സാഹിപ്പിക്കാന് ചങ്ങരം ഗവ. യു.
പി.എസ്സിലെ മാതൃഭൂമി സീഡ് കുരുന്നുകള്. പഠനത്തോടൊപ്പം കൃഷിരീതിയെ അടുത്തറിയാനും അതുവഴി പ്രകൃതിയോടിണങ്ങുന്നതിനും എല്ലാക്കുട്ടികളേയും തയാറെടുപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. വീടുകളില് കൃഷി ചെയ്യുന്നതോടെ രക്ഷാകര്ത്താക്കളെയും ഈ പദ്ധതിയുടെ ഭാഗമാക്കാമെന്നതാണ് പ്രയോജനമായി ചൂണ്ടിക്കാണിക്കുന്നത്. പച്ചക്കറി വിത്തുകള് മുളയ്ക്കുന്നതു മുതല് പൂവിട്ടു കായ്ക്കുന്നതുവരെയുള്ള ഓരോ ഘട്ടവും സ്വയം മനസ്സിലാക്കി അത് മറ്റു കുട്ടികളുമായി ചര്ച്ച ചെയ്യുമ്പോള്, വളര്ന്നുവരുന്ന തലമുറയെ കാര്ഷിക സംസ്‌കാരത്തിന്റെ വക്താക്കളാക്കാന് കഴിയുമെന്ന് സീഡ് കോര്ഡിനേറ്റര് ഗീത എന്. റാവു പറഞ്ഞു. കുട്ടികള് സ്‌കൂള് വളപ്പിലും കൃഷി നടത്തുന്നുണ്ട്. വാഴ, പയര്, പീച്ചില്, വെണ്ട എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കുടുംബ കൃഷിക്കായി കുട്ടികള്ക്ക് പച്ചക്കറി വിത്തു നല്കുന്നതിന്റെ ഉദ്ഘാടനം കോടംതുരുത്ത് പഞ്ചായത്ത് അംഗം ശോഭന വിജയന് നിര്വഹിച്ചു. പ്രധാനാധ്യാപിക പി.കെ. റോസമ്മ, എസ്.എം.സി. ചെയര്മാന് കെ.എസ്. ധര്മരാജന്, അധ്യാപികമാരായ ഗീത എന്.റാവു, വി. ജയലക്ഷ്മി, വിദ്യാര്ത്ഥികളായ പി.ബി. അഖില്‌ദേവ്, ജോസ്‌ന ജോസഫ് എന്നിവര് പങ്കെടുത്തു.